Advertisement

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

March 9, 2026
Google News 2 minutes Read

ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും.

തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. ഇന്നലത്തെ ചർച്ചയ്ക്ക് പിന്നാലെ യുഎൻഎയുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തെ എസ് കെ യും അനന്തപുരിയും അടക്കമുള്ള ആശുപത്രികൾ അംഗീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാട മനേജ്മെന്റുകൾ അംഗീകരിച്ചില്ല. തുടർന്നാണ് സമരം തുടരാൻ സംഘടന തീരുമാനിച്ചത്. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചത്.

Read Also: അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്

കെപിഎച്ച്എ ചർച്ചകൾ പരാജയപ്പെട്ടതോടെ ഏഴ് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളിൽ നീക്കു പോക്കുമായി ഇരു വിഭാഗവും ധാരണയിലെത്തുകയായിരുന്നു. മരവുമായി മുന്നോട്ട് എന്ന് യുഎൻഎ ഉറച്ചു നിന്നതോടെയാണ് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തിയത്.

Story Highlights : Salary revision: United Nurses Association begins strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here