പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,മുഹമ്മദ് ജാവേദ് ,മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതും, പ്രതിപക്ഷ വനിതാ എംപിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് മടക്കം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയം.മധ്യപൂർവേഷ്യയിലെ സംഘർഷം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ലോകസഭയിൽ പ്രസ്താവന നടത്തും.
Read Also: മോജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവ്
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ നയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നയം മാറ്റവും, അമേരിക്കൻ വിധേയത്വവും പാർലമെന്റിൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെൻറ് സമ്മേളിക്കുന്നതിന് മുൻപായി മല്ലികാർജുൻ ഖർഗയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം യോഗം ചേരും. എൻഡിഎ നേതാക്കളും ഇന്ന് യോഗം ചേരുന്നുണ്ട്.
Story Highlights : Second phase of the budget session of Parliament will begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




