ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയ് പതിനഞ്ച് ദിവസത്തെ സാവകാശം തേടി വിജയ്; നാളെ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകില്ല
തമിഴ് സൂപ്പര്‍ താരവും ടിവികെ അധ്യക്ഷനുമായ വിജയ് നാളെ സിബിഐയ്ക്ക് മുന്‍പാകെ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയ് പതിനഞ്ച് ദിവസത്തെ സാവകാശം തേടിയതായി സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ ചെന്നൈയിലേക്ക് മാറ്റണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ വിജയ്ക്ക് സിബിഐ സമന്‍സ് നല്‍കും.
നാളെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാനുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കേസന്വേഷണ വേളയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്ന് സിബിഐ ഇന്ന് വ്യക്തമാക്കി.
വിജയ്‌യില്‍ നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുള്ളതുകൊണ്ടാണ് സിബിഐ സമന്‍സ് നല്‍കിയത്. ജനുവരി പന്ത്രണ്ടിനും പത്തൊന്‍പതിനും വിജയ് സിബിഐയ്ക്ക് മുന്‍പാകെ ഹാജരായിരുന്നു. വിജയ് കരൂരിലെ വേദിയില്‍ എത്താന്‍ വൈകിയതടക്കം നിരവധി ചോദ്യങ്ങളില്‍ സിബിഐ ഉത്തരം തേടിയിരുന്നു.
Story Highlights : Vijay may not appear before the CBI tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




