സിപിഐ പുറത്താക്കിയതിന് പിന്നാലെ സി സി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി എഎപി നേതാക്കള്‍
നാട്ടിക എംഎല്‍എ സിസി മുകുന്ദനെ സിപിഐ പുറത്താക്കിയതിന് പിന്നാലെ മുകുന്ദനുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സി സി മുകുന്ദന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ പിന്തുണയ്ക്കണമെന്ന് മുകുന്ദന്‍ എഎപി നേതാക്കളോട് പറഞ്ഞു. (aap leaders meet cc mukundan)
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് സിസി മുകുന്ദന്‍ അറിയിക്കുന്നത്. തന്റെ പേരുപറഞ്ഞ് കാശുപിരിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടി നടപടി താന്‍ മുന്നില്‍ കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സി സി മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നാട്ടിക എംഎല്‍എയും അന്തിക്കാട് മണ്ഡലം കമ്മിറ്റി അംഗവുമാണ് സിസി മുകുന്ദന്‍. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവന. ജില്ലാ കൗണ്‍സില്‍ യോഗം ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനം അംഗീകരിച്ചു. കടുത്ത വര്‍ഗ വഞ്ചനയാണ് സിസി മുകുന്ദന്‍ കാണിച്ചിരിക്കുന്നത് എന്നാണ് ജില്ലാ എക്സിക്യുട്ടീവില്‍ ഉയര്‍ന്ന അഭിപ്രായം.
Story Highlights : aap leaders meet cc mukundan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




