Advertisement

ഗണേഷ് കുമാര്‍ വിഷയത്തില്‍ സിപിഐഎം മൗനം വെടിയണം, സിപിഐഎമ്മിലെ എം എന്നാല്‍ മോറല്‍ പൊലീസിങ്: ചാണ്ടി ഉമ്മന്‍

March 10, 2026
Google News 2 minutes Read
chandy oommen

മന്ത്രി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. ഗണേഷ് കുമാറിന്റേത് വ്യക്തിപരമായ വിഷയമായാണ് കാണുന്നതെന്നും ആ കാര്യത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. പക്ഷേ ഈ കാര്യത്തില്‍ സിപിഐഎം മൗനം വെടിയണം. എല്ലാവരുടെയും വ്യക്തിപരമായ കാര്യത്തില്‍ മോറല്‍ പൊലീസിംഗ് നടത്തുന്നവരാണ് സിപിഐഎം. സിപിഐഎം എന്നതിലെ എം അര്‍ഥമാക്കുന്നത് മോറല്‍ പൊലീസിങ് എന്നാണ്. ഇനിയെങ്കിലും മോറല്‍ പൊലീസിംഗ് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണം. മന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോള്‍ കൈ തല്ലിയൊടിച്ചു എന്ന് പറഞ്ഞവരാണ് സിപിഐഎം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കും ഇപ്പോള്‍ മൗനമാണല്ലോ എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. (chandy oommen on kb ganesh kumar controversy)

അതേസമയം കെ ബി ഗണേഷ്‌കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കിയെങ്കിലും, മന്ത്രിയുടെ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം ഒത്തുതീര്‍പ്പില്‍ തീരില്ലെന്നും ഗണേഷ്‌കുമാര്‍ മന്ത്രിയായി തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. അതേസമയം തിരഞ്ഞെടുപ്പ് കാലത്തെ വിവാദം പെട്ടെന്നൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് എല്‍ഡിഎഫ്.

Read Also: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി

കെ ബി ഗണേഷ്‌കുമാറിനെതിരായ ആരോപണം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് വിവാദത്തിലെ വഴിത്തിരിവുണ്ടായത്. വിവാദം വേണ്ടെന്നും ഗണേഷ്‌കുമാറിനെതിരെ പരാതിയില്ലെന്നും ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കുകയായിരുന്നു. എങ്കിലും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്.

Story Highlights :chandy oommen on kb ganesh kumar controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here