Advertisement

‘ശൈലജയും ശ്രീമതിയും മാളത്തിൽ ഒളിച്ചിരിക്കുന്നു; ഗണേഷ്‌കുമാറിന്റെ മാപ്പ് കൊണ്ട് തീരുന്നതല്ല വിഷയങ്ങൾ’; ജെബി മേത്തർ

March 10, 2026
Google News 1 minute Read

മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നു. ഡിജിപിക്ക് പരാതി നൽകി. പൊലീസ് വന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

കേരളത്തിൽ അവൾക്കൊപ്പം എന്ന് പറഞ്ഞ് തട്ടി നടക്കാൻ വയ്യ. മാപ്പുപറഞ്ഞ് ഒതുക്കി തീർക്കാനുള്ള ഒരു കാര്യവും നടക്കില്ല. പഠിച്ചിട്ടു മറുപടി പറയാം എന്നാണ് മന്ത്രി ബിന്ദു പ്രതികരിച്ചത്. ഇതുവരെ മന്ത്രി ഒന്നും പഠിച്ചില്ലേ. പരാതി പൂഴ്ത്തി വച്ചിരിക്കുകയാണ്

മന്ത്രിയുടെ ഭാര്യക്ക് നേരിടേണ്ടിവന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് താൻ പരാതി നൽകിയത്. മന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ രംഗത്ത് വന്നിരിക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകും. സിപിഐഎമ്മിന്റെ വനിതാ നേതാക്കൾ എവിടെ. കെ കെ ശൈലജയും പി.കെ ശ്രീമതിയും മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും അവർ വിമർശിച്ചു.

കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ത്രീപീഡകരെ സംരക്ഷിക്കുന്ന രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നു. പരാതിയില്ല എന്ന് പറയുന്നതിൽ പ്രസക്തിയില്ല. സെറ്റിൽ ചെയ്യാനാണെങ്കിൽ ഇവിടെ നിയമ വ്യവസ്ഥകൾ എന്തിന്. ഇതിനു മുൻപെടുത്ത സമീപനം അല്ലേ ഇപ്പോൾ മുഖ്യമന്ത്രിക്ക് ഉള്ളത്. മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടാണ് പൊലീസ് കേസെടുക്കാത്തത് എന്നത് വ്യക്തമാണ്.

രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന കാര്യങ്ങൾ കോൺഗ്രസിനെ ബാധിക്കില്ല. കോൺഗ്രസ് വളരെ കൃത്യമായ ഒരു നിലപാട് അക്കാര്യത്തിൽ സ്വീകരിച്ചതാണ്. മാപ്പ് പറയുന്നത് കൊണ്ട് തീരുന്നതല്ല വിഷയങ്ങൾ. ഒരു മന്ത്രിയെപ്പറ്റി അദ്ദേഹത്തിൻറെ ഭാര്യ പറയുകയാണ്. ഒരിക്കലും കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് കണ്ടത് എന്ന്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം, പുറത്താക്കണമെന്നും ജെബി മേത്തർ ആവർത്തിച്ചു.

Story Highlights : jebi mather against k b ganesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here