Advertisement

ഇറാനുമായി ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല, സമയമാകുമ്പോള്‍ അമേരിക്കയുമായി ചില കൂടിയാലോചനകള്‍ നടത്തും: ഇസ്രയേല്‍

March 10, 2026
Google News 3 minutes Read
not looking ⁠for an endless war with Iran, says israel

ഇറാനുമായി ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍. ഈ ശത്രുതയും സംഘര്‍ഷവും എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു. എന്നാണ് യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. എന്നിരിക്കിലും തങ്ങള്‍ക്ക് സമയമായെന്ന് തോന്നുന്നയുടന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങളുടെ അമേരിക്കന്‍ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തുമെന്നും സാര്‍ വ്യക്തമാക്കി. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (not looking ⁠for an endless war with Iran, says israel)

അതേസമയം ഇറാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനയും ട്രംപ് ഇന്ന് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയ്യാറെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയോടുള്ള തന്റെ അതൃപ്തിയും ഒരു അഭിമുഖത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ അമേരിക്കന്‍ സൈനിക നടപടി പ്രതീക്ഷയ്ക്കപ്പുറമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു.

Read Also: ‘ഇറാനെ ഇല്ലാതാക്കാന്‍ നിങ്ങളെക്കാള്‍ ശക്തര്‍ വിചാരിച്ചാലും കഴിയില്ല, സ്വയം ഇല്ലാതാകാതെ നോക്കിക്കോ’; ട്രംപിന് മറുപടിയുമായി ഇറാന്‍

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയതോടെയാണ് അനുനയ നീക്കങ്ങള്‍ സജീവമാകുന്നത്. ഇറാന്‍ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഡൊണാള്‍ഡ് ട്രംപുമായി പങ്കുവെച്ചതായാണ് വിവരം. അതേസമയം ഇറാന് ഏറ്റവും കടുപ്പമേറിയ ദിനമാകും ഇന്നെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പൊള്ളയായ ഭീഷണിയെ ഭയക്കുന്നില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അതിനിടെ യുദ്ധം രൂക്ഷമായ തെക്കന്‍ ലെബനോണില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു.

Story Highlights : not looking ⁠for an endless war with Iran, says israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here