Advertisement

സന്ദേശമയച്ചത് ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ; സ്പാർക്ക് ഡാറ്റ ചോർച്ച വിവാദത്തിൽ സർക്കാരിന് ആശ്വാസം

March 10, 2026
Google News 2 minutes Read
highcourt

സ്പാർക്ക് ഡാറ്റ ചോർച്ചയിൽ സ്വകാര്യതാ ലംഘനം നടന്നെന്ന ഹർജി തള്ളി ഹൈക്കോടതി. ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർക്കാർ നടപടിയിൽ നിയമ വിരുദ്ധതയില്ല. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാദമായത്, DA കുടിശിക നൽകുമെന്ന ഉത്തരവിന് പിന്നാലെ ജീവനക്കാരുടെ മൊബൈലുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം എത്തിയത്. സന്ദേശം അയച്ചത് സർക്കാർ ഉദ്യോഗസ്ഥരുടെ സേവനത്തിനുള്ള അംഗീകാരമായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.

സർക്കാരിന്റെ ഭാഗമായ കെഎസ്ഐടിഎമ്മിന്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്. വിവരങ്ങൾ ചോർത്തിയെന്ന വാദം ഇതോടെ അപ്രസക്തമായി. നിയമവിരുദ്ധമല്ലാത്ത സന്ദേശങ്ങൾ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാനാവില്ലന്നും കോടതി പറഞ്ഞു. ഭരണഘടനാപരമായി മുഖ്യമന്ത്രി എന്നാൽ സർക്കാർ എന്നല്ല അർത്ഥം. പൊതുജനങ്ങൾക്കുള്ള അറിയിപ്പുകൾ പൊതുവെ സർക്കാരിന്റെ പേരിലാണ് വരാറുള്ളത് എന്ന് കോടതി ഓർമിപ്പിച്ചു.

സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം.

Story Highlights : Relief for the government in the Spark data leak controversy; High Court dismisses the petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here