മികച്ച ക്രമസമാധാന പാലനത്തിനുള്ള പോലീസ് ഡയറക്ടര്‍ ജനറലിന്റെ ‘ബാഡ്ജ് ഓഫ് ഓണര്‍’ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക്
കുറ്റാന്വേഷണ മികവിനും , മികച്ച ക്രമസമാധാന പാലനത്തിനും പോലീസ് ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉള്‍പ്പെടെ രണ്ടുപേര്‍ ജില്ലയില്‍നിന്ന് അര്‍ഹരായി. ശ്രീ. R ആനന്ദ് IPS പാലക്കാട് ജില്ലാ പോലീസ് മേധാവി ആയിരിക്കുമ്പോഴുള്ള ക്രമസമാധാന പരിപാലനത്തിന്റെ മികവിനാണ് ബഹുമതി ലഭിച്ചത്. ( Badge of Honor for Pathanamthitta District Police Chief)
ഇതോടൊപ്പം തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന ശ്രീ. മനോജിനും മരണാനന്തര ബഹുമതിയായി ബാഡ്ജ് ഓഫ് ഓണര്‍ നല്‍കും. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ആറിന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ഉണ്ടായ വാഹന അപകടത്തിലാണ് മനോജ് കുമാറിന് ജീവന്‍ നഷ്ടമായത്.
പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളില്‍ പ്രതികളെ പിടികൂടുന്നതിനും കഞ്ചാവ് , MDMA , ഉള്‍പ്പെടെയുള്ള നിരോധിത മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും, മിസ്സിംഗ് കേസുകളില്‍ കാണാതായ വരെ കണ്ടെത്തുന്നതിനും ഉള്‍പ്പെടെ ജില്ലാ പോലീസിന് മനോജ് കുമാര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു എന്നും അദ്ദേഹത്തിന്റെ അകാല വിയോഗം പത്തനംതിട്ട ജില്ലാ പോലീസിന് വളരെ വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Story Highlights : Badge of Honor for Pathanamthitta District Police Chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




