Advertisement

‘പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്ര നിബന്ധനകൾ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും’; മന്ത്രി ജിആർ അനിൽ

March 11, 2026
Google News 2 minutes Read

പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. മുൻഗണനാ സ്ഥാപനങ്ങൾക്ക് പരിഗണന നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകും. കരിഞ്ചന്തകൾ കണ്ടെത്താൻ റവന്യു ഉദ്യോഗസ്ഥരുടെ സ്ക്വാഡ് പരിശോധന നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ഭക്ഷ്യവകുപ്പ് അടിയന്തര യോഗം ചേർന്നു. എം പി മാരോട് വിഷയത്തിൽ ഇടപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമാണ്. കേരളത്തില്‍ എല്‍പിജി ഉപയോഗം വളരെ കൂടുതലാണ്. ഇത് പരിഗണിച്ചുകൊണ്ട് കൂടുതല്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി

മധ്യപൂർവേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പാചകവാതക സിലിണ്ടർ ദൗർലഭ്യത്തിൽ ഹോട്ടൽ മേഖല താളം തെറ്റിയെന്ന് ഹോട്ടൽ ഉടമകൾ.സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയാണെന്നും ഇവർ പറയുന്നു. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ഹോട്ടൽ ഉടമ അസോസിയേഷൻ ആവശ്യപ്പെടുന്നത്.

Story Highlights : Central regulations on LPG supply will create more crisis says Minister GR Anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here