Advertisement

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ; ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ നീക്കം

March 11, 2026
Google News 2 minutes Read
congress

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളത്തിൽ ചർച്ച ചെയ്ത് അന്തിമമാക്കിയ പട്ടിക, യോഗം പരിഗണിക്കും. യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ നേതാക്കൾ നിർണായക കൂടിക്കാഴ്ചകൾ നടത്തി. ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

എംപിമാർ മത്സരിച്ചേക്കുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയേക്കും.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ മൂന്ന് പരിപാടികൾ

20 സിറ്റിംഗ് സീറ്റുകളിൽ അടക്കം 40 സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങൾ, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് നിലവിൽ കോൺഗ്രസിലെ ധാരണ.

Story Highlights : Congress Central Election Committee meeting in Delhi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here