അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും; യുഡിഎഫ് പിന്തുണയ്ക്കും
അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കും. (G Sudhakaran will be an independent candidate in Ambalapuzha)
സുധാകരന്‍ പരസ്യമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുമെന്ന ധാരണപ്രകാരമാണ് നാളത്തെ വാര്‍ത്താസമ്മേളനം എന്നാണ് സൂചന.
സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഐഎം ഇന്നും തിരക്കിട്ട നീക്കം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി നാസറിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജി സുധാകരനുമായി ചര്‍ച്ച നടത്തി. എന്നാല്‍ സുധാകരന്‍ ഈ ചര്‍ച്ചയിലും അയഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അനുനയനീക്കമെന്നാണ് വിവരം. ജി സുധാകരനെ മുഖ്യമന്ത്രി നേരില്‍ വിളിക്കുകയും ചെയ്തു.
Read Also: ജി സുധാകരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി സിപിഐഎം; വീട്ടിലെത്തി ചര്‍ച്ച നടത്തി നേതാക്കള്‍
അതിനിടെ, ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ശുഭ പ്രതീക്ഷയാണ് പങ്കുവച്ചത്. സുധാകരന്‍ പാര്‍ട്ടിക്കൊപ്പമെന്ന് നേതാക്കള്‍ പറഞ്ഞു. സാധാരണ കൂടികാഴ്ച മാത്രമെന്നാണ് നേതാക്കളുടെ് വിശദീകരണം. വാര്‍ത്താസമ്മേളനം നടത്തുമെങ്കില്‍ പറയാനുള്ളത് പറയട്ടെ എന്നും നേതാക്കള്‍ പറയുന്നു. അതേസമയം, വീടിന് പുറത്ത് വച്ചാണ് ചര്‍ച്ച നടന്നത്. വാര്‍ത്താസമ്മേളനം ഉപേക്ഷിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുധാകരന്‍.
അംഗത്വം പുതുക്കുന്നില്ലെന്ന ജി സുധാകരന്റെ പ്രഖ്യാപനം ഒരാഴ്ച്ച പിന്നിട്ടു. സമയമെടുത്തുള്ള ആലോചനകള്‍ക്ക് ശേഷമാണ് അദ്ദേഹം നാളെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ജി സുധാകന്റെ നിലപാട് പ്രഖ്യാപനത്തിന് കാത്തിരിക്കുകായണ് കോണ്‍ഗ്രസ്. യുഡിഎഫില്‍ നടക്കുന്നത് അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടുള്ള ചര്‍ച്ചകളാണ്. ആരുടേയും അനുനയത്തിന് വഴങ്ങാത്ത ജി സുധാകരന്റെ വാര്‍ത്താസമ്മേളനത്തെ സിപിഐഎം കരുതലോടെയാണ് കാണുന്നത്.
പാര്‍ട്ടിക്കെതിരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണ് സിപിഐഎം. ജി സുധാകരനെതിരായ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം. വാര്‍ത്താസമ്മേളനവും തുടര്‍പരിപാടികളും മാധ്യമങ്ങളെ അറിയിക്കാന്‍ വാട്സപ്പ് ഗ്രൂപ്പിനും ജി സുധാകരന്‍ തുടക്കിമിട്ടു.
Story Highlights : G Sudhakaran will be an independent candidate in Ambalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




