Advertisement

‘മോദിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്,അദ്ദേഹമൊരു മികച്ച ഭരണാധികാരിയാണ്’; പ്രശംസിച്ച് മോഹന്‍ലാല്‍

March 11, 2026
Google News 2 minutes Read
mohanlal praises pm narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോദി മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. (mohanlal praises pm narendra modi)

പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് വൈകീട്ടോടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നു. അദ്ദേഹമൊരു യോഗിയാണെന്നും മോഹന്‍ലാല്‍ പോഡ്കാസ്റ്റില്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും: ഭാരത് പെട്രോളിയം

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മോഹന്‍ലാലിന്റെ അഭിമുഖം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മോദിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരിക്കുന്നത്.

Story Highlights : mohanlal praises pm narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here