Advertisement

മൊണാലിസ ഭോസ്‌ലെയ്ക്ക് ഇന്ന് വിവാഹം, എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കൾ പങ്കെടുക്കും

March 11, 2026
Google News 1 minute Read

മൊണാലിസയ്ക്ക് വിവാഹം കേരളത്തിൽ. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വിവാഹം നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെ പങ്കെടുക്കുമെന്നാണ് സൂചന. വൈകിട്ട് അഞ്ച് മണിക്കായിരിക്കും വിവാഹം നടക്കുക. വിഴിഞ്ഞത്തെ ക്ഷേത്രത്തിൽ വച്ചായിരിക്കും വിവാഹം നടക്കുക. മുസ്ലീം യുവാവുമായുള്ള ബന്ധം പിതാവ് എതിർത്തതിനാൽ മൊണാലിസ തമ്പാനൂർ പൊലീസിൽ സഹായം തേടിയിരുന്നു.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല.

മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു.

Story Highlights : viral girl monalisa bhosle wedding in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here