Advertisement

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

March 12, 2026
Google News 2 minutes Read
saji cherian

ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.

പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ല. ഇടതുപക്ഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച ഒരു സഖാവ് അസ്വസ്ഥനായി, അദ്ദേഹത്തിന് മത്സരിക്കണമെങ്കിൽ അദ്ദേഹം മത്സരിക്കട്ടെ സജി ചെറിയാൻ പറഞ്ഞു.

പാർട്ടിയുടെ പൊളിറ്റിക്കൽ ക്രിമിനലുകൾ ആരാണെന്ന ജി സുധാകരൻ വ്യക്തമാക്കണം. അദ്ദേഹം ഉൾപ്പെടെയുള്ളവരാണ് ആലപ്പുഴയിൽ പാർട്ടിയെ നയിച്ചത്. അപ്പോൾ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത് ഞാനും ആയിരിക്കും. ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാകുന്നില്ല.ആലപ്പുഴയിൽ പാർട്ടിയ്ക്ക് ഒരുപാട് വെല്ലുവികൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു പ്രശ്നവുമില്ലാതെ വിഎസ് പറയുന്നതുപോലെ നേരെ പോയി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

63 വർഷക്കാലം പ്രവർത്തിച്ചിട്ട് ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയാണ് ജി സുധാകരൻ ചെയ്തത്. എന്ത് ദ്രോഹമാണ് ജി സുധാകരനോട് പാർട്ടി ചെയ്തതെന്ന് വ്യക്തമാക്കണം. പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ ജി സുധാകരൻ നൽകി. ഒരു ദ്രോഹവും അദ്ദേഹത്തിന് എതിരെ ചെയ്തിട്ടില്ല. ഞങ്ങൾ ആയിട്ട് പാർട്ടിയിൽ നിന്നും ജി സുധാകരനെ പുറത്താക്കിയിട്ടില്ല. മത്സരിക്കാൻ ആണെങ്കിൽ അത് പറഞ്ഞിട്ട് ഇറങ്ങിപ്പോകണം
ഇന്നലെ വൈകിട്ടും അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ആലപ്പുഴ പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. വിട്ടുപിരിഞ്ഞു പോകുമ്പോൾ മറ്റ് ന്യായങ്ങൾ പറയുന്നത് ശരിയല്ല.കോൺഗ്രസ് തകരാൻ പോകുകയാണ്. എവിടെ ആരെ കിട്ടിയാലും സ്ഥാനാർഥിയാക്കാൻ നടക്കുകയാണ് അവർ. കാലു മാറി വരുന്നവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്ന് കോൺഗ്രസ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : ‘G Sudhakaran has completely betrayed the party, the leadership will answer the allegations’; Saji Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here