Advertisement

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു

March 12, 2026
Google News 1 minute Read
boat

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകൾ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

Story Highlights : Houseboat catches fire in Pallathuruthy, Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here