Advertisement

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ

March 12, 2026
Google News 1 minute Read
hormuz

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ. സംഘർഷത്തെ തുടർന്ന് ഇസ്രായേൽ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നത്.

പുഷ്പക്, പരിമൾ എന്നീ കപ്പലുകൾക്ക് ആണ് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ ആണ് ഇളവ്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് എന്ന കപ്പൽ ക്രൂഡ് ഓയിലുമായാണ് മുംബൈ തീരത്ത് എത്തിയത്. ഇറാഖിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 50% ആണ് വർദ്ധിച്ചത്. പ്രതിസന്ധി തുടർന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിനടുത്ത് എത്തും. ബ്രെന്റ് ക്രൂഡ് വിലയിൽ 9 ശതമാനം വർധനവ് ഉണ്ടായി.

Story Highlights : Iran allows 2 to pass through Strait of Hormuz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here