Advertisement

‘സുധാകരൻ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും’; കെ സുധാകരനെ അനുകൂലിച്ച് കെപിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ

March 12, 2026
Google News 2 minutes Read

കെ സുധാകരനെ അനുകൂലിച്ച് കെപിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ. ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. കണ്ണൂരിൽ തന്നെ മത്സരിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം.

‘സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്’, ‘കണ്ണൂരിൽ ലീഡർ കെ.സുധാകരനെ മത്സരിപ്പിക്കുക’ ‘ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും’ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത്.

അതിനിടെ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക’, ‘ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന എം.കെ സക്കീറിനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തീരുമാനത്തിൽ നിന്ന് നേതൃത്വം പിൻമാറണമെന്നാണ് ആവശ്യം. പാട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ പരിഗണിക്കണമെന്നും ചെഗുവേര പഠനകേന്ദ്രം എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നു.

Story Highlights : kpcc office posters supporting k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here