Advertisement

‘ക്ഷണിച്ചിട്ട് ഒരു മാതിരി പരിപാടി കാണിക്കരുത്’; ഇടുക്കിയിലെ ഒരു പരിപാടി മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തതിനെതിരെ എം എം മണി

March 12, 2026
Google News 2 minutes Read
mm mani criticize minister saji cheriyan

മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് എം എം മണി. ഇടുക്കി ചെങ്കുളം മള്‍ട്ടി സ്പീഷിസ് മത്സ്യഫാമിന്റെ ഉദ്ഘാടനത്തിന് മന്ത്രി സജി ചെറിയാന്‍ നേരിട്ട് എത്താത്തതിലാണ് എം എം മണി രോഷാകുലനായത്. (mm mani criticize minister saji cheriyan)

മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച എം എം മണി പ്രസംഗിക്കാതെയാണ് വേദി വിട്ടത്. ‘കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് കിടക്കണം. തിരുവനന്തപുരത്ത് നിന്ന് ഉദ്ഘാടനം ഉണ്ടാക്കണം. നമ്മള്‍ ഇതില്‍ മിനക്കെടണം. ഡീസലുമടിച്ച് നമ്മള്‍ കഷ്ടപ്പെട്ട് വരണം. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുത്’. എന്നായിരുന്നു മന്ത്രി എം എം മണിയുടെ രൂക്ഷമായ പരാമര്‍ശങ്ങള്‍. സദസായതുകൊണ്ട് തന്റെ ഭാഷയില്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് കൂടി പറഞ്ഞുകൊണ്ടാണ് എം എം മണി വേദിവിട്ടത്.

Story Highlights : mm mani criticize minister saji cheriyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here