താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ; മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം
താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ. ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം. വിമാനത്താവളങ്ങള്‍ അടച്ചതിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും. (UAE allows re-entry despite expired visas)
വിമാനത്താവളങ്ങള്‍ അടച്ചിട്ടതിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ ആശങ്കയിലായ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്ന് വന്നിരിക്കുന്നത്. നിരവധി ഗള്‍ഫ് മേഖലകളില്‍ വ്യോമപാത അടച്ചിട്ടതിന്റേയും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന്റേയും പശ്ചാത്തലത്തിലാണ് പല യാത്രക്കാര്‍ക്കും മടങ്ങിവരാനാകാത്തത്. മലയാളികളായ പ്രവാസികളുടെ വലിയ ആശങ്കയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.
താമസക്കാരെയും യാത്രക്കാരെയും ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യുഎഇയുടെ മാനുഷിക സമീപനത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവര്‍ മാര്‍ച്ച് 31 വരെ യാതൊരു വിധ പിഴയും അടയ്‌ക്കേണ്ടി വരില്ലെന്നും അധികൃതര്‍ അറിയിച്ചു.
Story Highlights : UAE allows re-entry despite expired visas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




