Advertisement

‘നേമത്ത് 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി, അതിക്ഷേപിക്കുന്ന രീതി രാജീവ്‌ ചന്ദ്രശേഖർ ഇങ്ങോട്ട് എടുക്കണ്ട’; മന്ത്രി വി ശിവൻകുട്ടി

March 12, 2026
Google News 1 minute Read

NH 66 വിഷയം, രാജീവ് ചന്ദ്രശേഖറിന്റെത് തരംതാഴ്ന്ന പ്രസ്താവനയെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രസ്താവന പിൻവലിക്കണം. മന്ത്രി റിയാസിനെ മരുമകൻ എന്ന് വിളിക്കുന്ന രീതി കണ്ടു. എട്ടം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആണ് മന്ത്രി റിയാസിന്റെ രാഷ്ട്രീയം.

റിയാസിന്റെ പോലെ രാഷ്ട്രീയ ചരിത്രം രാജീവ്‌ ചന്ദ്രശേഖറിന് പറയാൻ ഉണ്ടോ. മിസ്സ്‌ കാൾ അടിച്ചു മെമ്പർഷിപ് എടുക്കുന്ന പോലെയല്ല. അതിക്ഷേപിക്കുന്ന രീതി രാജീവ്‌ ചന്ദ്രശേഖർ ഇങ്ങോട്ട് എടുക്കണ്ട. ഓട് പൊത്ത് ഇറങ്ങിയ ആളല്ല റിയാസെന്നും മന്ത്രി പറഞ്ഞു.

രാജീവ്‌ ചന്ദ്രശേഖർ ആ സ്റ്റേജിൽ കയറി ഇരുന്നത് എന്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. രാജീവ്‌ ചന്ദ്രശേഖറിന് കൊമ്പുണ്ടോ. രാജീവ്‌ ചന്ദ്രശേഖറിന്റെ പൊതുപ്രവർത്തന പാരമ്പര്യം എന്താണ്?. BJP യിൽ മെമ്പർഷിപ് കിട്ടിയത് തന്നെ മുതലാളി കോട്ടയിലാണ്.

നിങ്ങൾ വിശപ്പ് എന്താണെന്ന് എങ്കിലും അറിഞ്ഞിട്ടുണ്ടോ. വികസന കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കാതെ വസ്തുതകൾ സംസാരിക്കാൻ BJP തയ്യാറാകണം. നേമം മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.

രാജീവ്‌ ചന്ദ്രശേഖറിന്റെ ആക്ഷേപ സ്വരത്തിലുള്ള വെല്ലുവിളി പിൻവലിക്കണം. നഴ്സുമാരുടെ സമരത്തിൽ ഇതുവരെ ഒരു നിവേദനം അവർ നൽകിയിട്ടില്ല. റിയാസിനെ വിളിക്കണം എങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം ആയിരുന്നു എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന. അങ്ങനെ ഒരു കീഴ്‌വഴക്കം ഉണ്ടായിട്ടില്ല. റിയാസ് വകുപ്പ് മന്ത്രിയാണ്. ഇതിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : v sivankutty against rajeev chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here