ഇറാഖിൽ തകർന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും മരിച്ചു
ഇറാഖിൽ തകർന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും മരിച്ചു. സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ്. പടിഞ്ഞാറൻ ഇറാഖിലാണ് കെസി-135 എന്ന ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുവീണത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം.
സംഭവം അന്വേഷിക്കുന്നതായി അമേരിക്ക അറിയിച്ചു. അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്നും യുഎസ് സെന്റർ കോം വ്യക്തമാക്കി. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി 135 സൈനിക വിമാനമാണ് തകർന്നുവീണത്. ഇന്ധനം നിറയ്ക്കുന്ന വിമാനമാണിത്. ആക്രമണത്തിനിടെയല്ല വിമാനം തകർന്നുവീണതെന്ന് യുഎസ് പറയുന്നു.
അതേസമയം, യുഎസിന്റെ കെസി 135 വിമാനം തകർത്തത് ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധഗ്രൂപ്പ് ആണെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം രംഗത്തെത്തി. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വീഴ്ത്തുകയായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.
Story Highlights : 6 US soldiers killed in refueling plane crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



