Advertisement

തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കില്ല; സിപിഐഎമ്മിന് വിശദീകരണം നല്‍കി എ പത്മകുമാര്‍

March 13, 2026
Google News 2 minutes Read
a padmakumar explanation to cpim sabarimala gold case

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കരി എ പത്മകുമാര്‍. തെറ്റുചെയ്യില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലെന്നുമാണ് വിശദീകരണം. പ്രത്യേക ദൂതന്‍ വഴിയാണ് പാര്‍ട്ടിയെ എ പത്മകുമാര്‍ ഇക്കാര്യം അറിയിച്ചത്. വിശദീകരണം തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. (a padmakumar explanation to cpim sabarimala gold case)

എ പത്മകുമാറിനെതിരെ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി സ്വീകരിച്ച് മാതൃക കാട്ടണമെന്ന് പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ അഭിപ്രായമുണ്ട്. ഇതിനിടെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റാതെ തന്നെ പത്മകുമാറിനെ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി ഉടനുണ്ടാകുമെന്നതിന്റെ സൂചനകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തന്റെ ഭാഗം പറഞ്ഞുകൊണ്ട് പത്മകുമാര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.

Read Also: എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാര്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ജയില്‍ മോചിതനായിരുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ഇതിനായി ദേവസ്വം മിനുട്സ് തിരുത്തിയെന്നുമായിരുന്നു പത്മകുമാറിനെതിരായ കണ്ടെത്തലുകള്‍.

Story Highlights : a padmakumar explanation to cpim sabarimala gold case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here