തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ തീരുമാനങ്ങളുമായി മന്ത്രിസഭായോഗം
തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ തീരുമാനങ്ങളുമായി മന്ത്രിസഭായോഗം. കെഎസ്ആർടിസി ജീനക്കാർക്ക് രണ്ട് ഗഡു ഡിഎ നൽകും. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം പത്തിൽ നിന്ന് 14 ലക്ഷമാക്കി. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കാനും ഇന്നത്തെമ മന്ത്രിസഭായോഗത്തിൽ തീരുമാനം. മന്ത്രിസഭ നാളെ വീണ്ടും ചേരും.
സിനിമാ നയം, തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് എന്നിവയക്കും മന്ത്രിസഭാ അംഗീകാരം നൽകി. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോഗമായിരിക്കും നാളെ നടക്കുക. അതിനാൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാരുടെ പ്രവർത്തിസമയം, ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം അടക്കമുള്ളവ ഉണ്ടാകുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 4.30ക്ക് അവസാനിച്ച മന്ത്രിസഭാ യോഗം അവസാനിച്ചത് 7.15നാണ്. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചത്.
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം ഹൈറേഞ്ച് ജനതയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 5000 ചതുരശ്ര അടിവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായും 5000 – 10000 വരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനവും, അതിനു മുകളിലുള്ള നിര്‍മിതികള്‍ക്ക് ഭൂമിയുടെ ന്യായവിലയുടെ 2 ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവിന് ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനവും ഈടാക്കി അനുമതി നല്‍കാമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
Story Highlights : Cabinet meeting with popular decisions before the election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




