വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 5 KSU പ്രവർത്തകർ ജയിൽ മോചിതരായി, ഷാൾ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, റിമാന്ഡിലായിരുന്ന 5 KSU പ്രവർത്തകർ ജയിൽ മോചിതരായി. ജയിലിന് പുറത്ത് ഷാൾ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍. കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്.
”കണ്ണൂർ ജില്ലയിൽ മന്ത്രി വന്നത് മുതൽ ജില്ലയിൽ ഉടനീളം KSU പ്രതിഷേധിച്ചിരുന്നു. കാരികോടിയുപയോഗിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് വന്ന ആരോപണം. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് KSU വിനെ താറടിച്ച് കാണിക്കാൻ സിപിഐഎം ശ്രമിച്ചു. കേന്ദ്രത്തിൽ മോദി പ്രതിഷേധം അടിച്ചമർത്തുന്നത് പോലെയാണ് കേരളത്തിൽ CPIM ചെയ്യുന്നതെന്നും”- ജയിലിൽ നിന്നിറങ്ങിയ KSU പ്രവർത്തകർ ആരോപിച്ചു.
അതേസമയം കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി തലശേരി കോടതി. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും തലശ്ശേരി കോടതി നിരീക്ഷിച്ചു.
കോടതിയിൽ മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ മൂന്ന് പോലീസുകാരാണ്. വുണ്ട് സർട്ടിഫിക്കറ്റിലും ആയുധം ഉപയോഗിച്ച് മർദ്ദിച്ചതായി തെളിവില്ല. മന്ത്രിയുടെ ഗൺമാനും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നിട്ട് കേസെടുക്കാൻ ഏഴു മണിക്കൂർ വൈകിയെന്നും കോടതി വിമർശിച്ചു. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
Story Highlights : Case of attempted murder of Veena George 5 KSU activists released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




