തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടും എന്ന് പ്രതീക്ഷ, മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും; ദീപ്തി മേരി വർഗീസ്
തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടും എന്ന് പ്രതീക്ഷയെന്ന് ദീപ്തി മേരി വർഗീസ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ചില ഉറപ്പുകൾ നൽകിയിരുന്നു. അർഹമായ പരിഗണന കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്. മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. തൃക്കാക്കരയിൽ തന്നെ മത്സരിക്കണമെന്ന് ഇല്ല, വെല്ലുവിളിയുള്ള സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാലും മത്സരിക്കാൻ തയ്യാർ.
പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണ് എന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്‍റ് തന്നെ നൽകിയിരുന്നു.
സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ല. കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
Story Highlights : deepthi mary vargheese about compete in niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




