Advertisement

‘ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ല; നേതാക്കൾ തന്നെ പാർട്ടിയെ കുഴിയിൽ ഇറക്കുന്നു’; ജി സുധാകരൻ

March 13, 2026
Google News 2 minutes Read

കമ്യൂണിസ്റ്റ് പാർട്ടിക്കെതിര താൻ ഒരു വാക്ക് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. നേതാക്കൾ തന്നെ പാർട്ടിയെ കുഴിയിൽ ഇറക്കുകയാണ്. താൻ ആരെ കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ല. സഹോദരനായ ജി. ഭുവനേശ്വരനെക്കുറിച്ച് ആരും ഒന്നും പറയേണ്ടെന്നും അത് തൻ്റെ കുടുംബത്തിൻ്റെ കാര്യമെന്നും ജി സുധാകരൻ പറഞ്ഞു.

മലർന്ന് കിടന്ന് തുപ്പരുതെന്നും ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ലെന്നും ജി സുധാകരൻ പറഞ്ഞു. താൻ സ്വതന്ത്ര സ്ഥാനാർഥിയാണെന്നും സൈബർ സേനയില്ലെന്നും അദേഹം പറഞ്ഞു. എംഎ ബേബി പറഞ്ഞത് മറ്റുള്ളവർ ലംഘിച്ചു. തനിക്ക് സൈബർ സേന ഇല്ല. എന്നെ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ നിലപോട് കാരണമാണ് വോട്ട് കുറയുന്നത്. എല്ലാം വെളിയിൽ വരുമെന്ന് ജി സുധാകരൻ പറഞ്ഞു.

Read Also: കെ സുധാകരൻ ഇടഞ്ഞു തന്നെ, ഡൽഹിയിലേക്കില്ല; സ്ഥാനാർത്ഥിത്വം ഉറപ്പുനൽകിയാൽ മാത്രം ഡൽഹിയിലേക്ക്

പാർട്ടി നയത്തിന് എതിരായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെയാണ് താൻ പ്രവർത്തിക്കുന്നതെന്ന് ജി സുധാകരൻ വ്യക്തമാക്കി. സലാം, നാസർ, സജി ചെറിയാൻ എന്നിവരെ അംഗീകരിക്കുന്നില്ല. സലാമിനെ കമ്യൂണിസ്റ്റായ അംഗീകരിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. പാർട്ടി എന്ന് പറഞ്ഞാൽ ഇവരാണോയെന്ന് അദേഹം ചോദിച്ചു. സൈബർ ആക്രമണത്തിനെതിരെ ജില്ലാ നേതാക്കളും, സംസ്ഥാന നേതാക്കളും മിണ്ടാതെ ഇരിക്കുന്നു. തന്നെ ഇതൊന്നും ബാധിക്കില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിൽ സജീവമായി ജി സുധാകരൻ. സഹോദരനും രക്തസാക്ഷിയുമായ ജി ഭുവനേശ്വരന്റെ പേരിലുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു. ജി സുധാകരന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് വലുതാക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. രാഷ്ട്രീയ ഭൂരിപക്ഷമുള്ള അമ്പലപ്പുഴയിൽ വിജയിക്കാനാകുമെന്നും വിലയിരുത്തൽ. ആലുവയിൽ എഎം ആരിഫ് സ്ഥാനാർഥി. അങ്കമാലി സീറ്റ് ഏറ്റെടുത്ത് സാജു പോളിനെ മത്സരിപ്പിക്കും.

Story Highlights : G Sudhakaran says he has not said word against the Communist Party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here