Advertisement

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം; ഇടപെട്ട് ഹൈക്കോടതി, മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശം

March 13, 2026
Google News 1 minute Read

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ചൊവ്വാഴ്ച മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശം നൽകി. ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ലെന്ന് കോടതി നിർദേശിച്ചു. 479 ആശുപത്രികളിൽ മാനേജുമെന്റുമായി യുഎൻഎ ധാരണയിലെത്തി. 21 ആശുപത്രികളിൽ ആണ് സമരം തുടരുന്നത്.

ശമ്പളവർധന ആവശ്യപ്പെട്ട് 5 ദിവസമായി സമരം ചെയ്ത നഴ്സുസമാരുടെ സമരം വിജയത്തിലേക്ക് എത്തുകയാണ്. യുഎൻഎയ്ക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ 490 ആശുപത്രികളിൽ ,21 ആശുപത്രികളിൽ മാത്രമാണ് ഇനി സമരം ഉള്ളത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രിയിലും,കോർപ്പറേറ്റ് പങ്കാളിത്തമുള്ള ആശുപത്രികളിലുമാണ് സമരം തുടരുന്നത്.

തുടര്‍ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. അതേസമയം,കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു. നഴ്സുമാർ ഇന്ന് ജോലിക്ക് കയറിയിലെങ്കിൽ പുതിയനിയമനം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Story Highlights : High Court intervenes in Private hospital nurses’ strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here