Advertisement

CMRL മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി

March 13, 2026
Google News 2 minutes Read
case against Shone George in Veena Vijayan's complaint

CMRL മാസപ്പടി കേസ്, രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിയ്ക്ക് ഉത്തരവ് പറയാം. ഹർജി അനുവദിച്ചാണ് ഉത്തരവെങ്കിൽ രേഖകൾ കീഴ്ക്കോടതി കൈമാറരുത്. CMRL ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

എസ്എഫ്ഐയോ കുറ്റപത്രത്തിൽ പണം വാങ്ങിയവരുടെ പേരടക്കമുള്ള വിശദാംശങ്ങൾ നൽകണമെന്നായിരുന്നു ഷോൺ ജോർജിന്റെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർ എൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി രേഖകൾ കൈമാറണമെന്ന ആവശ്യത്തിൽ വിധി പറയുന്നതെന്നാണ് ഹ‍ർജിക്കാർ പറയുന്നത്.

Story Highlights : masappadi case no documents to share shone george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here