Advertisement

കോൺഗ്രസ് ഭരണത്തിൽ രാജ്യം വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു, പക്ഷെ ഞങ്ങൾ അത് മാറ്റി: പ്രധാനമന്ത്രി

March 13, 2026
Google News 1 minute Read
modi

അസമിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണത്തിൽ രാജ്യം വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. പക്ഷെ ഞങ്ങൾ അത് മാറ്റി. അസമിലെ ബോഡോലാൻഡ് മേഖല കോൺഗ്രസ് വഞ്ചനയ്ക്ക് ഇരയായി. പക്ഷെ ബിജെപി സമാധാനം ഉറപ്പാക്കി.പി.എം കിസാൻ പദ്ധതി ആരംഭിച്ചപ്പോൾ കോൺഗ്രസ് കുപ്രചാരണങ്ങൾ നടത്തി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ കോൺഗ്രസ്‌ വിദഗ്ധരായി മാറി. യുദ്ധം മൂലമുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ പോലും നുണകൾ പ്രചരിപ്പിക്കുവാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തോട് കോൺഗ്രസ് പാർട്ടിക്ക് പ്രതിബദ്ധതയില്ല. എൻ‌ഡി‌എ സർക്കാർ കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്നു. എൻഡിഎ സർക്കാരിന്റെ കീഴിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

കോൺഗ്രസുകാർ ജവഹർലാൽ നെഹ്‌റു ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം കേൾക്കണം. ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിൽ യുദ്ധം നടന്നപ്പോൾ ഇന്ത്യയിൽ പണപ്പെരുപ്പം വർദ്ധിച്ചുവരികയാണെന്ന് ചെങ്കോട്ടയിൽ അദ്ദേഹം പറഞ്ഞു. അത് പോലെ കോൺഗ്രസ് നേതാക്കൾ വീണ്ടും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

Story Highlights : narendra modi critizice against congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here