Advertisement

ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട്; 25 ലക്ഷം രൂപയുടെ വ്യത്യാസം

March 13, 2026
Google News 2 minutes Read
sabarimala

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ചുള്ള കണ്ടെത്തൽ. രണ്ട് പ്രധാനപെട്ട കേന്ദ്രങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യുടെ തൂക്കം പരിശോധിക്കാറില്ല.

കണക്കുകൾ സൂക്ഷിച്ചിരിക്കുന്നത് നാല് സ്കൂൾ നോട്ടുബുകുകളിൽ. അതിൽ മുഴുവൻ വെട്ടലും തിരുത്തലും. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പ് വരുത്താൻ ഓഡിറ്റ് വിഭാഗം 9 നിർദേശങ്ങളും കോടതിയിൽ സമർപ്പിച്ചു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ 21 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്ഷേത്രം സ്‌പെഷ്യൽ ഓഫീസർമാർ അടക്കം 33 പ്രതികളാണ് കേസിലുള്ളത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Story Highlights : Serious irregularities in the sale of ghee residue from Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here