‘ഇറാനെ ശക്തമായി ആക്രമിക്കും; സൈന്യം തീവ്രമായ ആക്രമണം നടത്തും’; ഡോണൾഡ് ട്രംപ്
അടുത്ത ആഴ്ച ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈന്യം തീവ്രമായ ആക്രമണം നടത്തും. അടുത്ത ആഴ്ച അവരെ ആക്രമണം കഠിനമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനിൽ ഭരണകൂടം തകരും. എന്നാൽ ഉടനടി അത് സംഭവിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ടെഹ്‌റാനിൽ റമദാനിലെ അവസാന വെള്ളിയാഴ്ച നടന്ന ഖുദ്‌സ് ദിന റാലിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനിലെ സൊഹാർ പ്രവിശ്യയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായെന്ന ഐആർജിസിയുടെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് നിഷേധിച്ചു.
Read Also: ഇറാഖിൽ തകർന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും മരിച്ചു
ലെബനോണിലേക്കും ഇറാനിലേക്കും ഇസ്രയേലിന്റെ ആക്രമണവും തുടരുകയാണ്. തെക്കൻ ലെബനോണിലെ ലിറ്റാനി നദിക്ക് കുറുകെയുള്ള പാലത്തിൽ ഐഡിഎഫ് ആക്രമണം നടത്തി. ലെബനോൺ സർക്കാർ ഹിസ്ബുള്ളയെ നിരായുധീകരിച്ചില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാനിൽ നിന്ന് തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് മിസൈൽ വിക്ഷേപിച്ചുവെന്നും നാറ്റോ വ്യോമ പ്രതിരോധ സേന മിസൈൽ തകർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Story Highlights : US President Donald Trump says he will strongly attack Iran next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




