Advertisement

‘കെ സുധാകരൻ പാർട്ടിയുടെ അസറ്റ്; എന്റെ ഭാവി തീരുമാനിക്കുക വട്ടിയൂർ‌ക്കാവ്’; കെ മുരളീധരൻ

March 13, 2026
Google News 2 minutes Read

കെ സുധാകരൻ പാർട്ടിയുടെ അസറ്റാണെന്ന് കെ മുരളീധരൻ. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് അദ്ദേഹം പുറത്ത് പോവില്ല. ദേശീയ നേതൃത്വം ഒരു തീരുമാനം എടുത്താൽ അതനുസരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവാണ് തന്റെ ഭാവി തീരുമാനിക്കുകയെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവ് തന്റെ കുടുംബമാണെന്നും ആഴ്ചയിൽ ഒരു ദിവസം വട്ടിയൂർക്കാവ് സന്ദർശിക്കാറുണ്ടെന്നും അദേഹം പറഞ്ഞു.

വട്ടിയൂർക്കാവിന്റെ മണ്ണ് തന്നെ ചതിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കാമെന്ന് അദേഹം പറഞ്ഞു. വിട്ടുവീഴ്ച ചെയ്താണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. പാർട്ടിയുടെ വലുപ്പമല്ല നോക്കുന്നത്, മുന്നണിയുമായുള്ള ബന്ധമാണ്. തുടക്കത്തിൽ പ്രയാസങ്ങൾ ഉണ്ടാകും ചർച്ചയിലൂടെ പരിഹരിക്കും. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ മുരളീധരൻ പറഞ്ഞു.

Read Also: ‘യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു, അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു; ആദ്യമേ ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതാണ്’: എം.വി.ഗോവിന്ദൻ

അതേസമയം സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. വാമനപുരത്ത് പരിഗണിക്കുന്ന പാലോട് രവിക്കെതിരെ പോസ്റ്ററുകൾ. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. അർഹമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ദീപ്തീ മേരി വർഗീസ്. കോന്നിയിലെ സ്ഥാനാർഥി തർക്കത്തിൽ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബാബു ദിവാകരൻ. നാട്ടികയിൽ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്. സിസി മുകുന്ദൻഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ടു. ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കം തുടരുകയാണ്.

Story Highlights : Vattiyoorkkavu will decide my future says K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here