Advertisement

ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയർ

March 14, 2026
Google News 1 minute Read
akasa air

മധ്യപൂർവേഷ്യൻ സംഘർഷം തുടരുന്നതിനിടെ അന്തർദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയർ. ജെറ്റ് ടർബൈൻ ഇന്ധനത്തിന്റെ വിലയിൽ കുത്തനെയുള്ള വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം. എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ധന സർചാർജ് നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആകാശ എയറിന്റെ നീക്കം.

ഇതോടെ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ സർചാർജ് പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറി. മൂന്ന് ഘട്ടങ്ങളിലായാണ് എയർലൈൻ സർചാർജ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ , ശ്രീലങ്ക എന്നിവയുൾപ്പെടെ എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക്‌ 399 രൂപ സർചാർജും പ്രഖ്യാപിച്ചു.

അന്തർദേശീയ റൂട്ടുകളിൽ 199 രൂപ മുതൽ 1,300 രൂപ വരെയുള്ള ഇന്ധന സർചാർജ് ഏർപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ധന സർചാർജ് മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓരോ വിമാനത്തിനും സർചാർജ് യാത്രാ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, ഇൻഡിഗോ വിമാനങ്ങളിൽ ഇന്ന് മുതൽ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾക്ക് 425 രൂപ മുതൽ 2,300 രൂപ വരെയാണ് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlights : Akasa Air imposes fuel surcharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here