Advertisement

അലുവ അതുൽ കൊലപാതകം; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

March 14, 2026
Google News 2 minutes Read
aluva

കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ നേതാവ് അലുവ
അതുലിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കോട്ടയം മുണ്ടക്കയത്തെ ഒരു ഹോട്ടലിനു മുന്നിൽ നിന്നുമാണ് സ്വിഫ്റ്റ് കാർ കണ്ടെത്തിയത്.പ്രതികൾക്കായി കോട്ടയം ജില്ലയിലടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവിൽ കേസിൽ നാല് പ്രതികളെ പിടികൂടിയിട്ടുണ്ട്. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. കൊല നടത്താൻ ഉപയോഗിച്ച വാഹനം പ്രതികൾ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്. അതെ വാഹനം തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.

ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുൽ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങിയ ശേഷമാണ് കാറിൽ പിൻതുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Story Highlights : Aluva Atul murder; Vehicle used by accused found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here