Advertisement

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

March 14, 2026
Google News 2 minutes Read

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ വിഷയത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറും ജി സുകുമാരൻ നായരും നേർക്കുനേർ. താലൂക്ക് യൂണിയനിൽ നിന്ന് നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കെബി ഗണേഷ് കുമാർ ആരോപിച്ചു. സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റുമ്പോൾ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. യൂണിയന്റെ ആസ്തി കൈക്കലാക്കാനാണ് ശ്രമമെന്നും കെബി ഗണേഷ് കുമാർ ആരോപിച്ചു.

സംഘടനയുടെ ഭരണഘടന അനുസരിച്ചുള്ള നിയമനടപടി മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. താലൂക്ക് യൂണിയൻ ഒരു വ്യക്തിയുടേതല്ല, എൻഎസ്എസിന്റേതാണ്. അധികാരം തട്ടിയെടുക്കാൻ ഉള്ള ശ്രമമാണെന്ന് പറയുന്നത് ശരിയല്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

Read Also: ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്‍

എൻ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഇന്നലെയാണ് പിരിച്ച് വിട്ടത്. യൂണിയന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് 10 കമ്മിറ്റി അംഗങ്ങൾ രാജിവച്ചിരുന്നു. പിന്നാലെ ക്വാറം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പൻ പിള്ള ചെയർമാനായുള്ള കമ്മറ്റിക്ക് നൽകി. പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തിരുന്നു.

Story Highlights : Pathanapuram NSS Taluk Union Issue; Ganesh Kumar and Sukumaran Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here