Advertisement

‘മോദിജി LPG കൊണ്ടുവരുന്നതാണ് ഇപ്പോൾ കാണുന്നത്, നയതന്ത്രത്തിന്റെ വിജയമാണിത്’; വി മുരളീധരൻ

March 14, 2026
Google News 2 minutes Read

എൽപിജി പ്രതിസന്ധിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നത് നിർത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മോദിജി-എൽപിജി എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം കോൺഗ്രസുകാർ കളിയാക്കി. മോദിജി എൽപിജി കൊണ്ടുവരുന്നതാണ് ഇപ്പോൾ കാണുന്നത്. മോദിജിയുടെ നയതന്ത്രത്തിന്റെ വിജയമാണിതെന്ന് വി മുരളീധരൻ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റുന്നു എന്ന വാർത്ത ആസൂത്രിതമെന്ന് വി മുരളീധരൻ ആരോപിച്ചു. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട പണ്ഡിതന്മാർ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തേത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനമെന്നും വി മുരളീധരൻ പറഞ്ഞു.

Read Also: ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്‍

പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത് സർക്കാരാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഇതുവരെയും പൂർണമായിട്ടില്ല. യുവതി പ്രവേശന സമയത്തെ കേസുകളുടെ അവസ്ഥ എന്താണ്. ഇതുവരെ കേസുകൾ എഴുതിതള്ളിയിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. സ്വർണ്ണകൊള്ളയിൽ അടിയന്തര പ്രമേയം കൊണ്ട് വരാൻ പോലും കോൺഗ്രസ്‌ ശ്രമിച്ചിട്ടില്ല. സ്വർണ്ണകൊള്ളയിൽ സിപിഐഎമ്മിന് ഉള്ള പോലെ ഉള്ള പങ്ക് കോൺഗ്രസിനും ഉണ്ട്. കോൺഗ്രസകാർക്ക് പുറത്ത് സ്വർണ്ണകൊള്ളകാരുമായി നല്ല ബന്ധമാണെന്ന് വി മുരളീധരൻ ആരോപിച്ചു.

Story Highlights : V Muraleedharan says stop creating unnecessary panic over LPG crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here