Advertisement

ഓസ്‌കര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; 16 നോമിനേഷനുകള്‍ നേടിയാണ് സിന്നേഴ്‌സ് മുന്നില്‍

March 15, 2026
Google News 3 minutes Read
OSCAR

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ഓസ്‌കര്‍ പ്രഖ്യാപനം നാളെ.അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്‌സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. പ്രശസ്ത ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കോനന്‍ ഒബ്രിയാനാണ് അവതാരകന്‍. അക്കാദമി അവാര്‍ഡ് ചരിത്രത്തിലാദ്യമായി ബെസ്റ്റ് കാസ്റ്റിങിനുള്ള അവാര്‍ഡും ഇത്തവണ നല്‍കുന്നുണ്ട്. (98th academy awards)

ഓസ്‌കര്‍ പ്രഖ്യാപനത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ആകാംക്ഷയിലാണ് ലോക സിനിമാ പ്രേമികള്‍.16 നോമിനേഷനുകള്‍ നേടിയാണ് സിന്നേഴ്‌സ് മത്സരരംഗത്തുള്ളത്.

Read Also: പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി

അമേരിക്കയില്‍ വര്‍ണവിവേചനം നിലനിന്നിരുന്ന കാലത്തെ ബ്ലൂസ് മ്യൂസിക്കിന്റെയും കറുത്തവര്‍ഗക്കാരുടെ സംസ്‌കാരത്തിന്റെയും കഥപറയുന്ന ഹൊറര്‍ സിനിമയാണ് ‘സിന്നേഴ്‌സ്’. അതേസമയം, ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് 13 നോമിനേഷുകള്‍ ലഭിച്ചിട്ടുണ്ട്. സിന്നേഴ്‌സിലെ നായകന്‍ മൈക്കിള്‍ ബി ജോര്‍ഡനും സ്‌പോര്‍ട്‌സ് കോമഡി ഡ്രാമ ചിത്രമായ ‘മാര്‍ട്ടി സുപ്രീമി’ലെ നായകന്‍ തിമോത്തി ഷാലമയും ഡി കാപ്രിയോയും തമ്മിലാണ് മികച്ച നടന് വേണ്ടി കടുത്ത മത്സരം നടക്കുന്നത്.

ജെസ്സി ബക്ക്‌ലി, എമ്മ സ്റ്റോണ്‍, റെനേറ്റ് റെയിന്‍, കേറ്റ് ഹഡ്സണ്‍, റോസ് ബൈര്‍ണ്‍ എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനുള്ള മത്സരരംഗത്തുള്ളത്. ഇന്ത്യന്‍ വംശജയായ സംവിധായക ഗീത ഗന്ദ്ഭീര്‍ ഒരുക്കിയ ‘ദ് പെര്‍ഫെക്ട് നെയ്ബര്‍’ മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തിലും ‘ദ് ഡെവിള്‍ ഈസ് ബിസി’ മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. അക്കാദമി അവാര്‍ഡ് ചരിത്രത്തിലാദ്യമായി ബെസ്റ്റ് കാസ്റ്റിങിനുള്ള അവാര്‍ഡും ഇത്തവണ നല്‍കുന്നുണ്ട്. ആകെ 24 വിഭാഗങ്ങളിലേക്കാണ് മത്സരം നടക്കുന്നത്.

Story Highlights : 98th academy awards will be held tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here