Advertisement

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

March 15, 2026
Google News 1 minute Read
cbse

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. നാളെ മുതൽ ഏപ്രിൽ പത്താം തീയതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫല പ്രഖ്യാപന രീതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ ഇനി ഉണ്ടാകില്ലെന്നും ഈ വിദ്യാർഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്.

Story Highlights : CBSE Plus Two exams in Gulf cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here