Advertisement

പൊതുപരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ‘ആരോഗ്യരംഗത്ത് ഇക്കാലയളവിലുണ്ടായത് വന്‍ മാറ്റങ്ങള്‍’

March 15, 2026
Google News 2 minutes Read
CM pinarayi vijayan on government's achievements in 10 years

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരുക്കിയ ആരോഗ്യ സംവിധാനമാണ് കോവിഡ് കാലത്ത് കരുത്തായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണം പാലിച്ചുള്ള നിയമനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. രാജ്യത്തെ 60% നിയമനവും നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ഒട്ടേറെ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ( CM pinarayi vijayan on government’s achievements in 10 years)

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഇടപെടലുകളാണ് കേരളത്തില്‍ നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് ഇക്കാലയളവിലുണ്ടായത്. കൊവിഡ് വന്നപ്പോള്‍ കേരളമൊരുക്കിയ ആരോഗ്യസംവിധാനങ്ങള്‍ കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : CM pinarayi vijayan on government’s achievements in 10 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here