Advertisement

മദ്യനയ അഴിമതി: സിബിഐ അപ്പീല്‍ സ്വരണകാന്ത് ശര്‍മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം; സുപ്രിംകോടതിയെ സമീപിച്ച് കെജ്രിവാള്‍

March 15, 2026
Google News 3 minutes Read
aravind

ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍മന്ത്രി മനീഷ് സിസോദിയയും. സിബിഐ അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം എന്നാണ് ആവശ്യം. നേരത്തെ ഈ ആവിശ്യം ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി സമീപിച്ചിരിക്കുന്നത്. (kejriwal sisodia move supreme court seeking transfer of excise case)

അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും പല തവണകളിലായി സമര്‍പ്പിച്ച നിരവധി ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന വേളയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ബെഞ്ചില്‍ നിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ നീതിയുക്തമായ വിചാരണയാണോ നടക്കുന്നതെന്ന് സംശയമുണ്ടാക്കുന്ന വിധത്തിലായിരുന്നുവെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടിയത്. ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ ടീമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Read Also: ‘ജനങ്ങളോട് പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു; എതിര്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും ഞാന്‍ വിജയിക്കും’; വി എന്‍ വാസവന്‍

അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ കവിത തുടങ്ങി കേസിലെ 23 പേരെയും ഡല്‍ഹി റൗസ് അവന്യൂ കോടതി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം കോടതി തള്ളി. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശയും ചെയ്തിരുന്നു.

Story Highlights : kejriwal, sisodia move supreme court seeking transfer of excise case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here