നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് CPI; LDF ആത്മവിശ്വാസത്തിലെന്ന് ബിനോയ് വിശ്വം
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണ സ്ഥാനാർഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാർട്ടി സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് ചർച്ച ചെയ്തു അംഗീകരിച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തുവിടുന്നതെന്നും എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിന്റെ മൂന്നാം വരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘മറ്റാരുണ്ട് LDF അല്ലാതെ’ എന്ന ടാഗ് ലൈനെന്ന് ബിനോയ് വിശ്വം പറഞ്ഞു. എതിരാളികളായ കോൺഗ്രസും ബിജെപിയും കോൺഗ്രസും ഒന്നിച്ചു എൽഡിഎഫിനെ നേരിടുന്നു. ഇത്തവണയും അവരുടെ അവിശുദ്ധ കൂട്ട് കെട്ടുണ്ടെന്ന് അദേഹം ആരോരിച്ചു. ഒരുമിച്ചുള്ള കോൺഗ്രസിനെയും ബിജെപിയെയും നേരിടാനാണ് എൽഡിഎഫ് ഒരു മുഴം മുൻപേ എറിയുന്നതെന്ന് അദേഹം വ്യക്തമാക്കി.
എത്ര മൂടി വെച്ചാലും ബിജെപി കോൺഗ്രസ്സ് കൂട്ടുകെട്ട് പുറത്തു വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രചാരണ ദിവസം കുറയുന്നത് എൽഡിഎഫിനു ഗുണം ചെയ്യും. തിരഞ്ഞെടുപ്പ് നീതി പൂർണമാകണം,സ്വതന്ത്രമാകണം. അർഹതപ്പെട്ട എല്ലാവർക്കും വോട്ട് ഉറപ്പാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുഷിലെ സി പി ഐ സ്ഥാനാർത്ഥികൾ
- കാഞ്ഞങ്ങാട് – അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ
- നാദാപുരം – അഡ്വ.പി.വസന്തം
- തിരുരങ്ങാടി – അജിത് കൊളാടി
- ഒഞ്ചേരി – മുസ്തഫ വി എം സ്വതന്ത്രൻ)
- ഏറനാട് – അഡ്വ.ഷെഫീർ കിഴിശ്ശേരി
- പട്ടാമ്പി – മുഹമദ് മുഹസിൻ
- മണ്ണാർക്കാട് – മൻസിൽ അബുബക്കർ
- തൃരൂർ – ആലങ്കോട് ലീലാകൃഷ്ണൻ
- ല്ലോർ – അഡ്വ. കെ രാജൻ
- നാട്ടിക – ഗീതാ ഗോപി
- കയ്പലംഗലം – കെകെ വത്സരാജ്
- കൊടുങ്ങല്ലുൽ – വി ആർ സുനിൽകുമാർ
- പറവുർ – ഇ ടി ടൈസൺ മാസ്റ്റർ
- മുവാറ്റുപുഴ – എൻ അരുൺ
- ചേർത്തല – പി പ്രസാദ്
- ഹരിഷാട് – ടിടി ജിസ്മോൻ
- വൈക്കം – പി പ്രദീപ്
- പീരുമേട് – കെ സലിംകുമാർ
- അടൂർ – പ്രിജി കണ്ണൻ
- പുനലൂർ – അജയപ്രസാദ്. സി
- ചടയമംഗലം – ജെ ചിഞ്ചുറാണി
- കരുനാഗഷള്ളി – അഡ്വ. എം എസ് താര
- ചാത്തന്നുർ – അഡ്വ. ആർ രാജേന്ദ്രൻ
- നെടുമങ്ങാട് – അഡ്വ. ജി ആർ അനിൽ
- ചിറയിൻകിഴ് – മനോജ് ബി ഇടമന
Story Highlights : Kerala Assembly election 2026: CPI Announced candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




