Advertisement

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

March 15, 2026
Google News 1 minute Read
kowdiar

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ ആണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. നഷ്ട്ടമായവയിൽ പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച ആഭരണങ്ങളാണ് ഉള്ളത്.

കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം , കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം ഉദ്ദേശം 2 പവൻ, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ ഉദ്ദേശം 4 പവൻ, വീതി കുറഞ്ഞ സ്വർണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവൻ, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും , സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ പിരി ചെയിനും 2.5 പവൻ. സ്വർണ്ണ കുഴിമിന്നുമാല ഉദ്ദേശം 5 പവൻ, പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും ഉദ്ദേശം 2 പവൻ, റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണം ഉദ്ദേശം 6 പവൻ, വളരെ നേർത്ത ചെയിനിൽ പദ്‌മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ പതക്കവും ചെയിനും ഉദ്ദേശം 1 പവൻ, ഒരു പവൻ വീത തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെയാണ് മോഷണം പോയത്. കവടിയാർ കൊട്ടാരത്തിൽ നിലവിൽ രണ്ട് തമ്പുരാട്ടിമാർ മാത്രമാണ് താമസിക്കുന്നത്. ആദിത്യ വർമ്മ ഇന്ന് രാത്രിയോടെ കൊട്ടാരത്തിൽ എത്തും.

Story Highlights : Robbery at Kowdiar Palace; Gold worth 2 crores stolen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here