‘ജനങ്ങളോട് പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു; എതിര്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും ഞാന്‍ വിജയിക്കും’; വി എന്‍ വാസവന്‍
എതിര്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും താന്‍ വിജയിക്കുമെന്ന് വി എന്‍ വാസവന്‍. ജനങ്ങളോട് പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു. തികഞ്ഞ ആത്മവിശ്വാസത്തിലെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏറ്റുമാനൂരിലെ ജനത വിവേകശാലികളാണ്. എല്ലാം തിരിച്ചറിയുന്നവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ നടപ്പാക്കിയിട്ടുണ്ട്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന സംതൃപ്തിയോടെയാണ് തിരഞ്ഞെടുപ്പ് രംഗത്തെക്ക് വരുന്നത് – അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഒന്‍പത് സീറ്റാണുള്ളത്. കഴിഞ്ഞ തവണ അഞ്ച് സീറ്റാണ് എല്‍ഡിഎഫ് നേടിയത്. ഇക്കുറി ഒന്‍പത് സീറ്റും വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു ടീം വര്‍ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.
Story Highlights : VN Vasavan says he will win no matter who the opposing candidate is
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




