തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കും; മോൻസ് ജോസഫ്
യുഡിഎഫിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മുറുകുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾക്ക് യുഡിഎഫിൽ സീറ്റ് വിഭജനം തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യം വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞ് കേരള കോൺഗ്രസ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സീറ്റ് എടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മോസ്റ്റ് ജോസഫ് എംഎൽഎ ഫോർ നോട് പറഞ്ഞു. 10 സീറ്റുകൾ എന്നത് കേരള കോൺഗ്രസിന്റെ അവകാശമാണ് അത് വിട്ടു നൽകാൻ ആകില്ലെന്നും മോസ്റ്റ് ജോസഫ് വ്യക്തമാക്കി.
അതേസമയം, കുട്ടനാട് സീറ്റിൽ അവകാശമുന്നയിച്ച് കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.കുട്ടനാട് കേരള കോൺഗ്രസിന് കുത്തകപാട്ടമല്ലെന്നും സീറ്റ് ഏറ്റെടുക്കണമെന്നും അനിൽ ബോസ് പറഞ്ഞു. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു. ഇടുക്കി ഏറ്റുമാനൂർ കുട്ടനാട് തുടങ്ങിയ സീറ്റുകൾ ആണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഇതൊന്നും വിട്ടുനിൽക്കാൻ ആകില്ലെന്നാണ് കേരള കോൺഗ്രസിൻറെ നിലപാട്.
Story Highlights : Will contest in 10 seats in the assembly elections; Mons Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




