വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ
വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ആർ ശ്രീലേഖ ട്വന്റിഫോറിനോട് പറഞ്ഞു. മാറ്റം അനിവാര്യമാണ് അതിനായി എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ വികസനം സാധ്യമാകൂ. ലോക്സഭാ – തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ എൻഡിഎയ്ക്ക് വോട്ട് ശതമാനം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ മനസ്സിൽ ബിജെപിയെ സ്വീകരിച്ചുകഴിഞ്ഞുവെന്നും അത് വലിയൊരു മുതൽകൂട്ടാകുമെന്നും ആർ ശ്രീലേഖ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പ്രതികരിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 47 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കുകയാണ്.ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ആദ്യപട്ടികയിൽ. കാഞ്ഞിരപ്പള്ളിയിലെ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും വി മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. പാലക്കാട് ശോഭാസുരേന്ദ്രൻ, മലമ്പുഴയിൽ സി കൃഷ്ണകുമാർ, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ,പാലയിൽ ഷോൺ ജോർജ്,പൂഞ്ഞാറിൽ പിസി ജോർജ്,തിരുവല്ലയിൽ -അനൂപ് ആന്റണി,ഒറ്റപ്പാലത്ത് മേജർ രവി,കോഴിക്കോട് നോർത്തൽ നവ്യ ഹരിദാസും മത്സരിക്കും. കോൺഗ്രസ് വിട്ടു വന്ന സി രഘുനാഥ് കണ്ണൂരും ആർ രശ്മി കൊട്ടാരക്കരയിലും മത്സരിക്കും. സി.പി.ഐഎമ്മില്‍ നിന്ന് വന്ന എസ്.രാജേന്ദ്രന്‍ ദേവികുളത്ത് ബിജെപി സ്ഥാനാർഥി ആയി. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നാളെയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികൾ പ്രചാരണ രംഗത്തും സജീവമായി.
Story Highlights : BJP candidate R Sreelekha says he is confident of victory in Vattiyoorkavu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




