Advertisement

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി സ്വര്‍ണം; ഇന്നത്തെ നിരക്കുകള്‍ അറിയാം

March 16, 2026
Google News 2 minutes Read

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞത്. ഗ്രാമിന് 45 രൂപയുടെ നേരിയ ഇടിവും രേഖപ്പെടുത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. (gold rate falls kerala march 16)

ഒരു പവന്‍ സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്ന് നല്‍കേണ്ടി വരിക. ഗ്രാമിന് 14,950 രൂപയും നല്‍കേണ്ടി വരും. യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെയും സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി ചില നിക്ഷേപകര്‍ കരുതുന്നില്ലെന്നും ഇതാണ് വിലയിടിവിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്.

Read Also: ‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി, കോൺഗ്രസ് പ്രചാരണം പരിമിതപ്പെടുത്താൻ ശ്രമം; കേരളത്തിൽ ഭരണം മാറും’; കെസി വേണു​ഗോപാൽ

നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കറന്‍സി വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തോടെ തന്നെ മുന്നേറുകയാണ് ഡോളര്‍. അതേസമയം ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്.

Story Highlights : gold rate falls kerala march 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here