Advertisement

ഓൺലൈൻ തട്ടിപ്പ് പരാതി; കണ്ണൂരിലെ കോൺഗ്രസ് നേതാവ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ

March 16, 2026
Google News 1 minute Read

ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നു.

തമിഴ്നാട് സ്വദേശിയാണ് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നൽകിയത്. കണ്ണൂർ ടൗൺ പൊലീസിലും സോസൈറ്റിക്കെതിരെ കേസ് ഉണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയാണ്‌ അറസ്റ്റിലായ രാഗേഷ്.

സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാഗെഷിനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.

Story Highlights : kannur dcc secretary kallikkodan ragesh arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here