Advertisement

പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി, കേരള കോൺഗ്രസ് (എം)സ്ഥാനാർഥി പട്ടിക പുറത്ത്

March 16, 2026
Google News 2 minutes Read
jose k mani

കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായിൽ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായിൽ വീണ്ടും പോരിനിറങ്ങുകയാണ്. കേരളാ കോൺഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയിൽ നിർമ്മലാ ജിമ്മിയാണ് സ്ഥാനാർഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയിൽ സിറിയക് ചാഴികാടനും ഇരിക്കൂറിൽ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരിൽ ബേസിൽ പോളും ചാലക്കുടിയിൽ ബിജു ചിറയത്തും മത്സരിക്കും.

Read Also: അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

എൻസിപി സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചു. എതിർപ്പുകൾ തളളി മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും മത്സരിക്കും.കുട്ടനാട്ടിൽ തോമസ് കെ തോമസും മലപ്പുറത്ത് കെ.ടി മുജീബും സ്ഥാനാർഥികളാവും. എലത്തൂരിൽ ഒറ്റക്കെട്ടായി മത്സരിക്കുമെന്നാണ് ശശീന്ദ്രൻെറ പ്രതികരണം.

ഐ.എസ്.ജെ,ഡി മത്സരിക്കുന്ന ചിറ്റൂരിൽ മുരുകദാസും തിരുവല്ലയിൽ മാത്യു ടി തോമസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും. കോവളം സീറ്റിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദൾ എസ് വിട്ട് പുതിയപാർട്ടിയായ ഐ.എസ്.ജെ,ഡി മോതിരം ചിഹ്നത്തിലാകും മത്സരിക്കുക. കുന്നത്തൂരിൽ ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ വീണ്ടും മത്സരിക്കും. തുടക്കത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചരണരംഗത്ത് സജീവമായി.

Story Highlights : Kerala Assembly election 2026; Kerala Congress (M) candidate list out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here