‘നാടിന് നല്ല പേര് ഉണ്ടാകണമെന്ന ഉത്തരവാദിത്തം എനിക്കുണ്ട്, മലയാളികൾ പവർഫുൾ ആയ മനുഷ്യർ’; സഞ്ജു സാംസൺ
മലയാളികൾ പവർഫുൾ ആയ മനുഷ്യർ, എവിടെ പോയാലും അധിക ബഹുമാനം ലഭിക്കുമെന്ന് സഞ്ജു സാംസൺ. നാടിനു നല്ല പേര് ഉണ്ടാകണമെന്ന ഉത്തരവാദിത്തം എനിക്കുമുണ്ട്. വലിയ ചേട്ടന്മാർ പോലും എന്നെ ചേട്ടാന്നാണ് വിളിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസിലൻഡ് സീരിയസ് കഴിഞ്ഞപ്പോ തന്നെ ഫോൺ ഓഫ് ചെയ്തു. സോഷ്യൽ മീഡിയ ഷട്ട് ഡൌൺ ചെയ്തു. ഭാര്യയും ഒരു സുഹൃത്തും മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. അവിടെയാണ് എങ്ങനെ കളി മാറ്റണമെന്ന് ഒറ്റയ്ക്ക് ചിന്തിച്ചു തുടങ്ങിയത്. പിന്നെ പത്തു വയസ്സ് മുതൽ പ്രാക്ടീസ് ചെയ്തതിന്റെ അനുഗ്രഹവും ഉണ്ടായി. കുറെ വലിച്ചടിച്ചു നോക്കി ഒന്നും നടന്നില്ല.
അത് കൊണ്ടാണ് അളന്നു കുറിച്ചുള്ള കളി തുടങ്ങിയത്. ന്യൂസിലൻഡ് സീരിയസിൽ പരാജയം ഉണ്ടായി. ആ പരാജയത്തിൽ നിന്നും പുതിയ മാറ്റം കൊണ്ട് വന്നു. കുറച്ചു കൂടി ക്ലിയർ ആയി ചിന്തിച്ചു കളിച്ചത് അങ്ങനെയാണെന്നും സഞ്ജു വ്യക്തമാക്കി.
ഗൗതം ഗംഭീറുമായി ദീർഘ കാലത്തെ ബന്ധമാണുള്ളത്. അത് കൊണ്ട് വാക്കുകൾ കൊണ്ട് ഞങ്ങൾക്ക് സംസാരിക്കേണ്ടതില്ല. രാജസ്ഥാന് എതിരെ ആദ്യമായി കളിക്കാൻ പോകുന്നത്, ഗ്രൗണ്ടിൽ ഇറങ്ങി കഴിഞ്ഞാൽ ഇമോഷൻസ് ഓർക്കാറില്ല. എന്നാൽ മത്സരത്തിന് മുൻപും ശേഷവും സ്നേഹവും ബഹുമാനവും ഉണ്ടാകും.
നമ്മൾ നമ്മളായി പോയാൽ മതി. നന്നായി കളിക്കണമെന്നാണ് ആഗ്രഹം. സന്തോഷമുള്ള നിമിഷം എല്ലാവർക്കും ഒപ്പം പങ്കിടാൻ ആഗ്രഹിക്കുന്നു. ഐ പി എല്ലിൽ പുതിയ ടീമിൽ പോകുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട്. എം.എസ് ധോണിയുമായി ഒന്നിച്ചു കളിക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട്. ഇപ്പോൾ മനസ്സ് അവിടെയാണ്. ഐ പി എൽ നന്നായി കളിക്കണമെന്ന് ആഗ്രഹമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Story Highlights : Sanju samson about playing with dhoni in ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




